കോടികൾ ചിലവിട്ടുള്ള കെട്ടിടനിർമ്മാണങ്ങൾക്കിടയിലും, ‘ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകൾ’ എന്ന വ്യത്യസ്തമായ ആശയം വിജയകരമായി നടപ്പിലാക്കിയ ആർക്കിടെക്ട് ജി. ശങ്കർ മലയാളികൾക്ക് സുപരിചിതനാണ്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ’ ഭാവിയിലെ ‘സ്മാർട്ട് ഹോംസ്’ എന്ന ആശയത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
”ഈ ഭൂമിയെ ഞങ്ങളിൽ നിന്നും സ്വീകരിക്കേണ്ടത് യുവാക്കളാണ്; അതും ഏറെ വൈകാരികമായിത്തന്നെ,” എന്ന് പറഞ്ഞ അദ്ദേഹം, ഭാവിയില്ലാത്ത രീതിയിൽ ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യരിൽ താനടക്കമുള്ള ആർക്കിടെക്റ്റുകൾ പ്രതിസ്ഥാനത്തുണ്ടെന്ന് തുറന്നുപറയുകയും ചെയ്തു.
കേരളം പോലൊരു നാട്ടിൽ നല്ല കാറ്റും വെളിച്ചവും ലഭ്യമായിട്ടും, ഇന്ന് നാമെല്ലാവരും എയർ കണ്ടീഷണറുകളുടെ സഹായമില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. കൃത്യമായ കാലാവസ്ഥാ അവബോധമില്ലാതെ, ഭൂമിയുടെ നെഞ്ചു കീറിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് കേരളത്തിന്റെ ഭൂപടത്തിൽ നിന്നും വയനാടിനെപ്പോലെയുള്ള ഇടങ്ങളെ മായ്ച്ചുകളയുന്നത്. “ഞാൻ പറയുന്നത് ലളിതമായ ശാസ്ത്രമാണ് (Simple Science),” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദുരന്തവും നമുക്ക് പകർന്നു നൽകുന്നത് ഓരോ പാഠങ്ങളാണെന്നും, അവ പഠിക്കാനും ഉൾക്കൊള്ളാനും യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്താണ് ‘ഫ്യൂച്ചർ സ്മാർട്ട് ഹോംസ്’ എന്ന് വരുംതലമുറ അറിഞ്ഞിരിക്കണം. കേരളത്തിന്റെ പരമ്പരാഗത വാസ്തുശില്പ പാരമ്പര്യം മനോഹരമാണ്. വ്യക്തമായ ശാസ്ത്രീയ അവബോധത്തോടെയും പ്രകൃതിയെ അറിഞ്ഞുമുള്ള ചെലവുകുറഞ്ഞ വീടുകളാണ് യഥാർത്ഥത്തിൽ ‘ഫ്യൂച്ചർ സ്മാർട്ട് ഹോംസ്
For More Details 7034044141
