കൊച്ചി: സാങ്കേതികവിദ്യ അതിവേഗം വളരുമ്പോഴും പരസ്യകലയുടെയും കഥപറച്ചിലിന്റെയും അടിസ്ഥാനം മാറുന്നില്ലെന്ന് പ്രശസ്ത പരസ്യസംവിധായകനും നടനുമായ പ്രകാശ് വര്‍മ്മ. ജെയിന് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ കഥപറച്ചിലിന്റെ കലയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനലോഗ് കാലഘട്ടത്തില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് സംസാരിക്കവെ, ആശയങ്ങള്‍ സ്ക്രീനില്‍ നിന്നല്ല, മറിച്ച് ജീവിതത്തില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരസ്യരംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ‘മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ണെടുത്ത് ചുറ്റുമുള്ള ലോകത്തെ നോക്കൂ, ആശയങ്ങള്‍ നിങ്ങളെ തേടിയെത്തും’ എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
വികാരങ്ങള്‍ക്കും സംഗീതത്തിനും പരസ്യകലയിലുള്ള സ്വാധീനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എ.ആര്. റഹ്മാന്റെ സംഗീതത്തില്‍ മൊറോക്കോയില്‍ ചിത്രീകരിച്ച എയര്‍ടെല്‍ പരസ്യം ഭാഷാഭേദമന്യേ ലോകമെങ്ങും സ്വീകരിക്കപ്പെട്ടത് അതിലെ വൈകാരികത കൊണ്ടാണ്. ‘ഹച്ച്’പരസ്യത്തിലെ നായക്കുട്ടിയും ഐപിഎല്‍ കാലത്തെ വിസ്മയമായിരുന്ന ‘സൂസൂ’ പരസ്യങ്ങളും ഇന്ത്യന്‍ പരസ്യരംഗത്ത് പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ചവയാണ്.
For More Details 7034044141
