കൊച്ചി: ആരോഗ്യസംരക്ഷണമെന്നത് ലളിതമായ ഒരു നിത്യശീലമായി മാറണമെന്നും പ്രമുഖ നിക്ഷേപകനും ഫിറ്റ്‌നസ് വിദഗ്ധനുമായ ഏബേൽ ജേക്കബ് അഭിപ്രായപ്പെട്ടു. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘ഫിറ്റ്‌നസ് താളം കണ്ടെത്തുക’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ വ്യക്തിപരമായ അനുഭവങ്ങളാണ് ഒരു സംരംഭകൻ എന്നതിലുപരി ആരോഗ്യ സംരക്ഷണത്തിന്റെ വക്താവായി തന്നെ മാറ്റിയത്. ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് പകരം ജീവിതകാലം മുഴുവൻ പിന്തുടരാൻ കഴിയുന്ന സുസ്ഥിര ശീലങ്ങളാണ് ദീർഘായുസ്സിന് ആവശ്യം.
ആഴ്ചയിൽ 30 മുതൽ 60 മിനിറ്റ് എയ്റോബിക് വ്യായാമം നടത്തിയാൽ മികച്ച ആരോഗ്യം നിലനിർത്താം. വീട്ടിലെ കസേരയോ ചെറിയ ഭാരങ്ങളോ ഉപയോഗിച്ച് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതിനായി മതിയാകും. അമിതമായ വ്യായാമം ശരീരത്തിന് ദോഷം ചെയ്യുമെന്നും ഓരോരുത്തരുടെയും ശാരീരിക അവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വ്യായാമം ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
For More Details 7034044141
