‘കുടുംബ ബിസിനസ് ഏറ്റെടുത്തപ്പോള്‍ വമ്പന്‍ കമ്പനികളുമായുള്ള മത്സരം എളുപ്പമായിരുന്നില്ല” – മിഥുന്‍ ചിറ്റിലപ്പിള്ളി

mithun_chittilapilly_1

കൊച്ചി: കുടുംബ ബിസിനസിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ വമ്പന്‍ കമ്പനികളുമായുള്ള മത്സരം എളുപ്പമായിരുന്നില്ലെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ മൂന്നാം നാളില്‍ ‘ഇന്‍സ്പയറിങ് ഓണ്‍ട്രപ്രിണേഴ്‌സ്: ദി ബിഗ്ഗര്‍ കേരള സ്റ്റോറീസ്’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ തന്റെ ബിസിനസ്സ് അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. വലിയ കമ്പനികളോടുള്ള മത്സരവും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു സ്ഥാപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതും വെല്ലുവിളിയായിരുന്നു. എന്നാല്‍ പുരോഗമനപരമായ നിലപാടുകളുള്ള ഒരു ടീമിന്റെ സഹായത്തോടെ കമ്പനിയെ ആധുനികവല്‍ക്കരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയങ്ങള്‍ പഠനാനുഭവങ്ങളായി കാണുന്ന ഇന്നത്തെ തലമുറ സംരംഭകത്വത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ ജീവിതവും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഡബ്ല്യു.എഫ്.ബി ബേര്‍ഡ് ഇന്ത്യ സി.ഇ.ഒ സുചിത്ര മേനോന്‍ പറഞ്ഞു. അവസരങ്ങള്‍ വരുമ്പോള്‍ അവ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്തണം. സംരംഭകത്വത്തിന് അനുയോജ്യമായ മികച്ച തൊഴില്‍ സംസ്‌കാരമാണ് കേരളത്തിലുള്ളതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രൊഫ. ഡോ. കെ. ശ്രീകുമാര്‍ ചര്‍ച്ച നിയന്ത്രിച്ചു.

For More Details  7034044141