ഒരു കാപ്പിയില്‍ തുടങ്ങിയ വിപ്ലവം: ‘ബൈ മീ എ കോഫി’യുടെ പിന്നിലെ കഥ

BuyMeAcoffy_1

ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് സിലിക്കണ്‍ വാലിയിലെ തിരക്കുകള്‍ക്കിടയില്‍ രണ്ട് മലയാളി സഹോദരന്മാര്‍ ഒരു കാര്യം ശ്രദ്ധിച്ചു. സമൂഹ മാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തങ്ങളുടെ ആരാധകരോട് സ്‌നേഹപൂര്‍വ്വം ഒരു കാര്യം ചോദിക്കുന്നു- ”ബൈ മീ എ കോഫി?”.വെറുമൊരു സ്‌നേഹപ്രകടനമായിരുന്ന ആ വരികളില്‍ ജോസഫ് സണ്ണിയും സഹോദരനും ഒരു വലിയ സാധ്യത കണ്ടു.

 

ആ ലളിതമായ വാചകത്തെ ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന ഒരു വലിയ പ്ലാറ്റ്ഫോമാക്കി മാറ്റാന്‍ അവര്‍ തീരുമാനിച്ചു. പക്ഷേ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ലോകപ്രശസ്തമായ വൈ-കോംബിനേറ്റര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ അഞ്ചിലധികം തവണ അവരെ നിരസിച്ചു. പലരും ആ ആശയത്തെ തള്ളിക്കളഞ്ഞു. എങ്കിലും തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. “നിങ്ങളുടെ ആശയത്തില്‍  നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ പ്രയത്‌നം തുടരുക” എന്ന ഉറച്ച ബോധ്യത്തോടെ അവര്‍ മുന്നോട്ട് പോയി. ഇന്ന് 120-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള, 300 കോടിയിലധികം രൂപ മൂല്യമുള്ള ആഗോള ബ്രാന്‍ഡായി ‘ബൈ മീ എ കോഫി’ മാറിക്കഴിഞ്ഞു.

കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ജോസഫ് സണ്ണി ഈ കഥ ആദ്യമായി പങ്കുവെച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന നൂറുകണക്കിന് യുവ സംരംഭകര്‍ക്ക് വലിയൊരു ആവേശമായി മാറി. റിസ്‌ക് എടുക്കാനും തളരാതെ പരിശ്രമിക്കാനുമുള്ള കരുത്താണ് ഏതൊരു വിജയത്തിന് പിന്നിലുമെന്ന കാര്യം അടിവരയിടുന്നതായിരുന്നു ജോസഫ് സണ്ണിയുടെ കഥ

For More Details  7034044141