ഈ ജെൻസി കാലത്ത് കർഷകൻ വെറും മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിയല്ല. ഡ്രോണുകളും സെൻസറുകളും സാറ്റലൈറ്റുകളും കർഷകന്റെ കണ്ണുകളാകുമ്പോൾ, കൃഷി കേവലമൊരു ഉപജീവിത മാർഗ്ഗമെന്നതിനുമപ്പുറം ഭാവിയെ തന്നെ രൂപപ്പെടുത്തുന്നൊരു ശാസ്ത്രമായി മാറുന്ന കാലം വിദൂരമല്ലെന്നു ‘എന്റോമോളോജിസ്ട്’ ഡോ. മധു സുബ്രമണ്യൻ. കൊച്ചിയിലെ ജെയിൻ യൂണിവേഴ്സിറ്റി ഫ്യൂച്ചർ സമ്മിറ്റ് 2026 സംഘടിപ്പിച്ച അഗ്രികൾച്ചർ 4 . 0 എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കാർഷിക രംഗത്തെ പ്രശ്നങ്ങൾ അനവധിയെങ്കിലും അവയ്ക്കുള്ള പരിഹാരങ്ങളും നമുക്ക് മുന്നിൽ തന്നെയുണ്ട്. യുവാക്കളുടെ പുതിയ സ്റ്റാർട്ടപ്പ് ഐഡിയകൾ പ്രശംസനീയമാണ്, അതിലേക്കു കാർഷികമേഖലയെ കൂടി ഉൾപ്പെടുത്തിയാൽ വിപ്ലവകരമായ പലമാറ്റങ്ങൾക്കും വഴിയൊരുക്കും. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് ഒരു പബ്ലിക്–പ്രൈവറ്റ് പങ്കാളിത്തം അനിവാര്യമാണെന്ന് കൂടി അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിൽ ധാരാളം ഐ ടി സ്റ്റാർട്ടപ്പുകൾ ഉണ്ട്. പക്ഷെ, കാർഷിക മേഖലയിലേക്ക് അത്തരം കടന്നു വരവുകൾ കുറവാണെന്നു തന്നെ പറയേണ്ടി വരുമെന്ന് എക്സ്റ്റെൻഷൻ ആൻഡ് സോഷ്യൽ സയൻസസ് ഡിവിഷൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി സേതുരാമൻ ശിവകുമാർ. കർഷകർ നേരിടുന്ന പ്രശനങ്ങൾ കേട്ടുമനസിലാക്കി അതിൽ ടെക്‌നോളജി സാധ്യതകൂടി പ്രയോജനപ്പെടുത്തണം. ഡ്രോണുകളും, റോബോട്ടുകളും തുടങ്ങി നൂതനമായ പല സാധ്യതകളും കാർഷിക മേഖലയിലെ വെല്ലുവിളികളെ ഇല്ലാതാക്കാൻ പര്യാപ്തമാണ് എന്നത് നാം പലയിടങ്ങളിലും പരീക്ഷിക്കുന്നത് കണ്ടു മനസിലാക്കിയതാണ്. അഗ്രികൾച്ചർ 4.0 വിജയകരമാക്കുക എന്നത് കർഷകരുടെ മാത്രമാവശ്യമായി കാണാതെ അതൊരു കൂട്ടുത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് കൂടി അദ്ദേഹം ഓർമപ്പെടുത്തി. ഡോ. ജി നാഗേന്ദ്ര പ്രഭു മോഡറേറ്ററായ ചർച്ചയിൽ കേവലം കാർഷികമേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനപ്പുറത്തേക്ക് സാധ്യമായ പരിഹാരമാർഗങ്ങൾ കൂടി ചർച്ചചെയ്യപ്പെടുകയുണ്ടായി.
For More Details 7034044141
