കൊച്ചി: മാറുന്ന ലോകക്രമത്തിൽ കേവലം അക്കാദമിക് പഠനം കൊണ്ടുമാത്രം നിലനിൽപ്പില്ലെന്നും, പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന്കൂടി പ്രാധാന്യം നൽകിയാൽ മാത്രമേ ഭാവി സുരക്ഷിതമാകൂ എന്നും കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ. കൊച്ചി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയിലെ ‘ഫ്യൂച്ചർ ലെസൺസ് ഫ്രം ബാംഗ്ലൂർ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് ഇന്ത്യയുടെ ടെക്സിറ്റിയായ ബംഗളൂരു തെളിയിച്ചുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത പഠനത്തിനായി വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ ബംഗളൂരു നഗരത്തെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം *അവിടുത്തെ സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.*
പരാജയങ്ങളിൽ തളരാതെ സ്വന്തം അഭിരുചികളെ തിരിച്ചറിഞ്ഞു മുന്നേറാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. “തോൽവി ഒന്നിന്റെയും അവസാനമല്ല. മറിച്ച് സ്വന്തം കഴിവും പരിമിതികളും തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴാണ് ഒരാൾ യഥാർത്ഥ വിജയം കൈവരിക്കുന്നത്,” ഡോ. എം.സി. സുധാകർ പറഞ്ഞു.
For More Details 7034044141
