പുതിയ സാങ്കേതികവിദ്യകളെയും സംഭരംഭങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്ന ഫ്യൂച്ചർ ഓഫ് സമ്മിറ്റിൽ പ്രചോദന കഥകൾ പങ്കുവെച്ചു കുട്ടിസംരംഭകർ. ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ ഓഫ് സമ്മിറ്റിൽ “നിസ്സാരം! കളിയല്ല, കുട്ടിക്കളി” സംസാരിക്കാനെത്തിയത്. ”ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നൊരു വാചകം പരീക്ഷ പേപ്പറിൽ എഴുതിവെച്ചതു കൊണ്ട് മുഖ്യമന്ത്രിയടക്കം വിളിച്ചനുമോദിച്ച മൂന്നാം ക്ലാസ്സുകാരൻ അഹാൻ അനൂപ്. തോൽക്കുമ്പോൾ കളിയാക്കാറുള്ള കൂട്ടുകാരോട് മറുപടിയായി പരീക്ഷ പേപ്പറിൽ എഴുതി വെച്ച ആ വരികൾ അഹനെ നിയമസഭ വരെ എത്തിച്ചു. ആരാകണമെന്ന മോഡറേറ്റർ മുഹമ്മദ് അജ്മലിന്റെ ചോദ്യത്തിന് ”ഒരു നല്ല മനുഷ്യനാവണം” എന്നായിരുന്നു അഹാന്റെ മറുപടി.
തന്റെ നാലാം വയസിൽ യുട്യൂബിനോട് കൂട്ട് കൂടിയ രാഹുൽ അജു ജോൺ പ്ലസ് ടു വിദ്യാർത്ഥിയാകുമ്പോൾ രാഹുൽ എ ഐ എം ടെക്നോളോജിസ് എന്ന കമ്പനിയുടെ സ്ഥാപകനാണ്! എ ഐ ടൂൾസ്, കോൺടെന്റ് ക്രിയേഷൻ, അക്കാദമി മെന്റർഷിപ് എന്നിവ പഠനത്തോടൊപ്പം തന്നെ നടത്തിക്കൊണ്ടു പോകുന്നൊരു കുട്ടി സംഭരംഭകൻ കൂടിയാണ് രാഹുൽ. സ്വപ്നം കാണാൻ പ്രായമൊരു തടസ്സമേയല്ലെന്ന സന്ദേശമാണ് രാഹുൽ നൽകിയത്. റീജിണൽ മാത്‍സ് ഒളിമ്പ്യാഡിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കൊച്ചു മിടുക്കി പൂജ മോഹൻ. കണക്കിനോടുള്ള ഇഷ്ടം വളർത്തിയത് അച്ഛനാണെന്നും ആ ഇഷ്ടം വളർന്നുകൊണ്ടേയിരിക്കുന്നെന്നും പറഞ്ഞു. പതിനഞ്ചു വയസ്സിൽ ആർക്കിടെക്ട് എഞ്ചിനീയർ ആയ ഐസ ഉസ്മാൻ എന്നീ കൊച്ചു മിടുക്കൻ. അച്ഛനമ്മമാരുടെ പ്രോത്സാഹനമാണ് തന്നെ ഇവിടെ എത്തിച്ചത്. സ്കൂളിൽ പോയിട്ടില്ല, പഠനമൊക്കെ വീട്ടിൽ തന്നെയാണ് എങ്കിലും എല്ലാ വിഷയങ്ങളും താൻ പേടിക്കും. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ സ്വപ്നം കാണാൻ പ്രായം ഒരു തടസ്സമല്ലെന്ന് കൊച്ചു പ്രായത്തിൽ തന്നെ കാണിച്ചു തന്ന കൊച്ചു മിടുക്കർ പാനൽ ചർച്ച ശ്രദ്ധേയമാക്കി.
For More Details 7034044141
