കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഭാവിയിലെ ഒരു സങ്കല്‍പമല്ല, മറിച്ച് വിദ്യാഭ്യാസത്തെയും കരിയറിനെയും ഇതിനകം തന്നെ മാറ്റിമറിച്ച യാഥാര്‍ത്ഥ്യമാണെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ മാര്‍സല്‍ ബാന്ധോ. കൊച്ചി ജെയിന്‍ സര്‍വകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’, AI കാലഘട്ടത്തിലെ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിച്ച കാര്യങ്ങള്‍ കൊണ്ട് ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുകയെന്ന പഴയ രീതി ഇനി പ്രായോഗികമല്ലെന്നും നിരന്തരമായ പഠനവും നവീകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ AI-ക്ക് സാധിക്കുമെങ്കിലും സഹാനുഭൂതി, ധാര്‍മ്മിക ബോധം, സാംസ്‌കാരികമായ അറിവ് തുടങ്ങിയ മാനുഷിക ഗുണങ്ങളെ പകരം വെയ്ക്കാന്‍ അതിനാകില്ല. പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസരീതിക്ക് പകരം വിമര്‍ശനാത്മകമായ ചിന്തയ്ക്കും ധാര്‍മ്മിക നേതൃത്വത്തിനും മുന്‍ഗണന നല്‍കണം. AI സാക്ഷരതയ്ക്കൊപ്പം തന്നെ മാനുഷിക മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസരീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
For More Details 7034044141
