കൊച്ചി: നമ്മുടെ അടിസ്ഥാന ദരിദ്ര്യമെന്നത് സാമ്പത്തിക ദാരിദ്ര്യം മാത്രമല്ല, ഊര്‍ജ ദാരിദ്ര്യം കൂടിയാണെന്ന് ടെക്‌നോമിസ്റ്റ് പ്രൊഫ. എ ജി അയ്യര്‍. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ അവസാന ദിനത്തില്‍ ‘സുസ്ഥിരത: കാര്‍ബണ്‍ മാര്‍ക്കറ്റുകള്‍, ഗ്രീന്‍ ഫിനാന്‍സിങ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ ചര്‍ച്ചകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നൊരു ഘടകമാണ് റീസൈക്ലബിലിറ്റി. ഉപയോഗശൂന്യമായ സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, ടര്‍ബൈന്‍ പാനലുകള്‍ തുടങ്ങിയ ഇ- വേസ്റ്റുകള്‍ പുനരുപയോഗിക്കപ്പെടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റീസൈക്കിളബിലിറ്റി ഇല്ലാതെ സുസ്ഥിര വികസനം സാധ്യമാകില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രചാരത്തിലുള്ള ഒരു ട്രാന്‍സിഷന്‍ എനര്‍ജി മോഡല്‍ പരിചയപ്പെടുത്തിയ അദ്ദേഹം ഊര്‍ജ ദാരിദ്ര്യം ഇല്ലാതാക്കാന്‍ തെര്‍മല്‍ പവര്‍ സാധ്യതകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താമെന്നുകൂടി വ്യക്തമാക്കി.
For More Details 7034044141
