ഭാവിയിൽ ആരോഗ്യമേഖലയിലെ ചികിത്സാരീതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കുമെന്ന് ഡോ. രോഹിത് പി.വി. നായർ

asterHrudayapoorvam_1

കൊച്ചി:ഭാവിയിൽ ആരോഗ്യമേഖലയിലെ ചികിത്സാരീതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കുമെന്ന് ആസ്റ്റർ മെഡിസിറ്റിയിലെ വാസ്കുലർ ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. രോഹിത് പി.വി. നായർ അഭിപ്രായപ്പെട്ടു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ’ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയപൂർവ്വം: ഹാർട്ട് ഹെൽത്ത് ബൈ ആസ്റ്റർ മെഡിസിറ്റി’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 സാങ്കേതിക വിദ്യയുടെ വളർച്ച തൊഴിൽ മേഖലകളിൽ വെല്ലുവിളികൾ ഉയർത്തിയേക്കാമെങ്കിലും, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ നാം തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

 

ഇന്നത്തെ കാലഘട്ടത്തിൽ യുവതീയുവാക്കളിൽ ഹൃദയാഘാതം വർധിച്ചുവരുന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ആർ. സന്ദീപ് പറഞ്ഞു . ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും മുൻപ് 50 വയസ്സിന് മുകളിൽ ഉള്ളവരിൽ കണ്ടിരുന്ന ഹൃദയാഘാതം ഇന്ന് 30-40 പ്രായക്കാരിലും വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ കാത്തുനിൽക്കാതെ, ചിട്ടയായ വ്യായാമവും കൃത്യമായ ഉറക്കവും ശീലമാക്കുന്നത് വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For More Details  7034044141