വൻകിട നിക്ഷേപമല്ല, ഗുണനിലവാരമാണ് പ്രധാനം; വിദ്യാഭ്യാസം പരീക്ഷണ വസ്തുവാക്കരുത്
കൊച്ചി: വിദ്യാഭ്യാസം എന്നുള്ളത് കേവലം ബിരുദങ്ങൾ നൽകുന്ന പ്രക്രിയയല്ല, മറിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായിരിക്കണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്-ലക്ഷ്യ സ്ഥാപകൻ ഓർവൽ ലയണൽ. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘പ്രോഫിറ്റ് വിത്ത് പർപ്പസ്: എജ്യുക്കേഷൻ ഇൻ ഫോക്കസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഇന്ത്യയിലെ തന്നെ വലിയ സ്കിൽ-ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നിന്റെ…
