TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 14

തീര സംരക്ഷണത്തിന് കടൽഭിത്തികൾ ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ദ്ധർ

കൊച്ചി: കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പുയരുന്നതും കേരളത്തിന്റെ തീരപ്രദേശങ്ങളെ അതീവ ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും  കടൽഭിത്തികൾ കൊണ്ടുമാത്രം ഇതിനെ പ്രതിരോധിക്കാനാവില്ലെന്നും സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സമ്മിറ്റിന്റെ മൂന്നാം ദിനത്തിൽ ‘തീരദേശ സംരക്ഷണം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ്  തീരശോഷണം തടയുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നത്.   തീരപ്രദേശങ്ങളിൽ ഏകദേശം 47 ശതമാനവും തീരശോഷണ ഭീഷണിയിലാണെന്ന് ചർച്ചയിൽ പങ്കെടുത്ത ദേശീയതീരദേശഗവേഷണകേന്ദ്രംഡയറക്ടർ  ഡോ. എം.വി. രമണമൂർത്തി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മറ്റ്…

ഒരു കാപ്പിയില്‍ തുടങ്ങിയ വിപ്ലവം: ‘ബൈ മീ എ കോഫി’യുടെ പിന്നിലെ കഥ

ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് സിലിക്കണ്‍ വാലിയിലെ തിരക്കുകള്‍ക്കിടയില്‍ രണ്ട് മലയാളി സഹോദരന്മാര്‍ ഒരു കാര്യം ശ്രദ്ധിച്ചു. സമൂഹ മാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തങ്ങളുടെ ആരാധകരോട് സ്‌നേഹപൂര്‍വ്വം ഒരു കാര്യം ചോദിക്കുന്നു- ”ബൈ മീ എ കോഫി?”.വെറുമൊരു സ്‌നേഹപ്രകടനമായിരുന്ന ആ വരികളില്‍ ജോസഫ് സണ്ണിയും സഹോദരനും ഒരു വലിയ സാധ്യത കണ്ടു.   ആ ലളിതമായ വാചകത്തെ ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന ഒരു വലിയ പ്ലാറ്റ്ഫോമാക്കി മാറ്റാന്‍ അവര്‍ തീരുമാനിച്ചു.…