വാഹന പ്രേമികളുടെ മനം കവർന്ന് ഫെസ്റ്റിവൽ ഓഫ് സ്പീഡ്; കൊച്ചിയിൽ വിസ്മയമൊരുക്കി ജയിൻ യൂണിവേഴ്സിറ്റി
കൊച്ചി: വേഗതയും സാങ്കേതികതയും ഒത്തുചേരുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് കൊച്ചിയിൽ ആവേശമാകുന്നു. ജയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാഗമായി നടക്കുന്ന മേള പരിസ്ഥിതി സൗഹൃദമായ ഇവി വാഹനങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം കൊണ്ടുകൂടി ശ്രദ്ധനേടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ആഘോഷമായി മാറുന്ന മേള, ആധുനിക സൂപ്പർ കാറുകളുടെ കരുത്തും ക്ലാസിക് കാറുകളുടെ പ്രൗഢിയും ഒരുപോലെ പ്രദർശിപ്പിച്ചാണ് വിസ്മയമൊരുക്കുന്നത്. 25,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ ലോകപ്രശസ്ത ബ്രാൻഡുകളുടെ…
