തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ശുപാർശ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു
കൊച്ചി: കേരളത്തിലെ ജലാശയങ്ങളിലെ കുളവാഴ പ്രതിസന്ധി നേരിടുന്നതിനായി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ തയ്യാറാക്കിയ സമഗ്രമായ ശുപാർശകൾ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾക്ക് കൈമാറി. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ൽ വെച്ച് സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർക്കാണ് ശുപാർശകൾ സമർപ്പിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രികയിൽ ഇവ ഉൾപ്പെടുത്തണമെന്നും…
