ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ
കൊച്ചി: സിനിമയിലും സമൂഹത്തിലും കൂടുതൽ സംവേദനക്ഷമതയും അവബോധവും വ്യക്തിത്വവും അനിവാര്യമാണെന്ന് ചലച്ചിത്രകാരി അഞ്ജലി മേനോൻ. ‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ’ പ്രൊഫ. വേണു രാജാമണി നിയന്ത്രിച്ച ‘കഥപറച്ചിലും സാംസ്കാരിക മാറ്റവും – സ്ക്രീനിലും പുറത്തും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. സിനിമയുടെ സാമൂഹിക ഉത്തരവാദിത്തം, മാറുന്ന പ്രേക്ഷക താൽപ്പര്യങ്ങൾ, ചലച്ചിത്രകാരന്മാർ തങ്ങളുടെ ആന്തരിക ശബ്ദത്തോട് പുലർത്തേണ്ട വിശ്വസ്തത എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. സർഗ്ഗാത്മക ഇടങ്ങളിലെ സുരക്ഷ, സെൻസർഷിപ്പ്,…
