“യഥാർത്ഥ ഭരണം സുരക്ഷയിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്” – പി. വിജയൻ ഐപിഎസ്.
കൊച്ചി: ഭരണനിർവഹണം എന്നത് അടിസ്ഥാനപരമായി സുരക്ഷ ഉറപ്പാക്കലാണെന്നും, സുരക്ഷാബോധം ഒരു സംസ്‌കാരമായി സമൂഹത്തിൽ വളരണമെന്നും എ ഡി ജി പി പി. വിജയൻ ഐ പി എസ് പറഞ്ഞു. ജയിൻ യൂണിവേഴിസിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവാക്കൾ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ കൈമുതലായുള്ള ‘മില്ലേനിയൽ’ തലമുറയാണെങ്കിലും, കടുത്ത മത്സരങ്ങൾ നിറഞ്ഞ ലോകത്ത് സമയം ഒട്ടും പാഴാക്കാനില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവിതവിജയത്തിന്…
