ഭാവിയിൽ പുസ്തകങ്ങൾ അപ്രത്യക്ഷമാകുമെന്നത് തെറ്റിധാരണ: അജയ് പി. മങ്ങാട്ട്
കൊച്ചി:പുസ്തകങ്ങൾ അപ്രത്യക്ഷമാകുമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും വായനക്കാരുള്ള കാലത്തോളം പുസ്തകങ്ങൾ ലോകത്ത് നിലനിൽക്കുമെന്നും പ്രമുഖ നോവലിസ്റ്റ് അജയ് പി. മങ്ങാട്ട്. കൊച്ചി ജയിൻ യൂണിവേഴ് സംഘടിപ്പിച്ച സമിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘വായന ഒരു ശീലം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന ഒരു കലയാണ്. നൃത്തവും സംഗീതവും അഭ്യസിക്കുന്നതോ പോലെ കൃത്യമായ പരിശീലനം അനിവാര്യമാണ്. കൂടാതെ, വ്യക്തിത്വ വികാസത്തിനും ബൗദ്ധിക വളർച്ചയ്ക്കും വായന സഹായിക്കും. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ബോധപൂർവം അല്പസമയം…
