TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 25

യുവാക്കൾക്ക് സാമൂഹ്യ പുരോഗതിയിൽ സജീവമായി പങ്കുചേരാൻ സാധിക്കണം – ദിയ പുളിക്കക്കണ്ടം

കൊച്ചി: യുവാക്കൾക്ക് ക്രിയാത്മകമായി ചിന്തിക്കാനും നീതിക്കായി ശബ്ദമുയർത്താനും സാമൂഹ്യ പുരോഗതിയിൽ സജീവമായി പങ്കുചേരാനും സാധിക്കണമെന്ന് പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കക്കണ്ടം പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ൽ  ‘സ്വതന്ത്ര തന്തിരം’ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയം എന്നത് അധികാരം പിടിച്ചെടുക്കലിനോ പദവികൾക്കോ വേണ്ടി ആകരുത്, മറിച്ച് സേവനം, ഉത്തരവാദിത്തം, നല്ല മാറ്റങ്ങൾ എന്നിവയ്ക്കുള്ളതാകണമെന്നും ദിയ പറഞ്ഞു. നേതൃത്വത്തിന് സത്യസന്ധത, അർപ്പണബോധം, സുതാര്യത, ജനങ്ങളുമായുള്ള അടുത്ത…

ജീവിത വിജയം നിർണയിക്കുന്നതിൽ കളിസ്ഥലങ്ങൾക്കും പങ്കുണ്ടെന്ന് ടിനു യോഹന്നാൻ

കൊച്ചി: ജീവിതവിജയം നിർണ്ണയിക്കുന്നത് ക്ലാസ് മുറികളിലെ പാഠങ്ങൾ മാത്രമല്ലെന്നും, ഒരു വ്യക്തിയുടെ സ്വഭാവത്തെയും ലക്ഷ്യബോധത്തെയും രൂപപ്പെടുത്തുന്നതിൽ കളിസ്ഥലങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘ഫ്രം പ്ലേയ്‌ഗ്രൗണ്ട് ടു പർപ്പസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിസ്ഥലം എന്നത് വെറുമൊരു വിനോദോപാധിയല്ല. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന പരിശീലനക്കളരിയാണ്.   താൻ ഒരു കായികതാരമായി മാറിയത് ഉള്ളിലെ അമിതമായ ആഗ്രഹവും താല്പര്യവും…

ക്രിപ്റ്റോ കറൻസിക്ക് ക്വാണ്ടം കമ്പ്യൂട്ടിങ് ഭീഷണി

കൊച്ചി: ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ തന്നെ അതിന്റെ ദോഷവശങ്ങൾ മനസിലാക്കി പ്രതിരോധ മാർഗങ്ങൾക്കൂടി ആവിഷ്ക്കരിക്കേണ്ടതുണ്ടതുണ്ടെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധ ഡോ ശ്രാവണി ഷഹാപുരേ. കൊച്ചി ജയിൻ സർവ്വകലാശാല നടക്കുന്ന സമ്മിറ്റ് ഫ്യൂച്ചറിൽ ‘ഫ്യൂച്ചർ പ്രൂഫ് ഡിഫൻസ്’  എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.   പുത്തൻ സാങ്കേതികവിദ്യയായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ വിപ്ലവകരമായ സാധ്യതകളും അതിന്റെ ഭീഷണികളും ഉച്ചകോടിയിൽ ചർച്ചയായി. ഐബിഎം കിസ്കിറ്റ് മാനേജർ ഡോ. ദിനകരൻ…

അതിജീവനത്തിന്റെ കരുത്തുമായി ‘പോരാട്ടമാണ് കഥ’

കൊച്ചി: പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച മനുഷ്യരുടെ ജീവിതകഥകൾ പങ്കുവെച്ച ‘പോരാട്ടമാണ് കഥ’ എന്ന സെഷൻ ശ്രദ്ധേയമായി. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയുടെ ഭാഗമായാണ് ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളിലൂടെ വിജയം വരിച്ചവർ ഒത്തുചേർന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവന്ന നാലുപേർ തങ്ങളുടെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.   കാൻസറിന്റെ നാലാം ഘട്ടത്തിൽ, വെറും മൂന്ന് മാസം മാത്രം ആയുസ്സ്…