ഭാവിതലമുറ ഈ ഭൂമിയെ ഏറെ വൈകാരികമായിത്തന്നെ ഞങ്ങളിൽ നിന്നും ഏറ്റുവാങ്ങണം: ആർക്കിടെക്ട് ജി. ശങ്കർ
കോടികൾ ചിലവിട്ടുള്ള കെട്ടിടനിർമ്മാണങ്ങൾക്കിടയിലും, ‘ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകൾ’ എന്ന വ്യത്യസ്തമായ ആശയം വിജയകരമായി നടപ്പിലാക്കിയ ആർക്കിടെക്ട് ജി. ശങ്കർ മലയാളികൾക്ക് സുപരിചിതനാണ്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ’ ഭാവിയിലെ ‘സ്മാർട്ട് ഹോംസ്’ എന്ന ആശയത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ”ഈ ഭൂമിയെ ഞങ്ങളിൽ നിന്നും സ്വീകരിക്കേണ്ടത് യുവാക്കളാണ്; അതും ഏറെ വൈകാരികമായിത്തന്നെ,” എന്ന് പറഞ്ഞ അദ്ദേഹം, ഭാവിയില്ലാത്ത രീതിയിൽ ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യരിൽ താനടക്കമുള്ള…
