ഭാവിയെ നിര്‍ണ്ണയിക്കുന്നത് ഗവണ്‍മെന്റ്, വിദ്യാഭ്യാസം, വ്യവസായം, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളുടെ പരസ്പര സഹകരണം: എസ് സുഹാസ് ഐഎഎസ്
കൊച്ചി: ഇനിമുതല്‍ ഭാവിയെ നിര്‍ണ്ണയിക്കുന്നത് ഒറ്റപ്പെട്ട ചിന്താഗതികളല്ലെന്നും ഗവണ്‍മെന്റ്, വിദ്യാഭ്യാസം, വ്യവസായം, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളുടെ പരസ്പര സഹകരണമായിരിക്കുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ്ങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ ‘എ വിഷന്‍ നെവര്‍ സ്റ്റോപ്പ്‌സ് ഇവോള്‍വിംഗ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് വെറുമൊരു സാങ്കേതിക മാറ്റത്തിനല്ല, മറിച്ച്…
