പാട്ടെഴുത്തില്‍ എ.ഐയുടെ കടന്നുവരവ് അത്ര എളുപ്പമാകില്ലെന്ന് ബിജിപാല്‍
കൊച്ചി: സിനിമാ സംഗീത സംവിധാനത്തില്‍ എഐയുടെ കടന്നുവരവ് വളരെ എളുപ്പമാണ്, പക്ഷേ പാട്ടെഴുത്തിന്റെ കാര്യത്തില്‍ അത്ര എളുപ്പമാകില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ ബിജിപാല്‍. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ സ്റ്റുഡിയോ സിഇഒ മനീഷ് നാരായണന്‍ മോഡറേറ്റ് ചെയ്ത ചര്‍ച്ചയില്‍ ബിജിപാലിനെ കൂടാതെ സംഗീത സംവിധായകനും ഗായകനുമായ ജെക്‌സ് ബിജോയ്, സംഗീത സംവിധായകന്‍ മുജീബ് മജീദ്, സംഗീത സംവിധായകനും ഗായകനുമായ ക്രിസ്റ്റോ…
