TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 35

സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണം വ്യക്തിപരമായ പിഴവുകള്‍: അലക്‌സ് കെ ബാബു

കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും സംഭവിക്കുന്നത് വ്യക്തിപരമായ പിഴവുകള്‍ മൂലമെന്ന് ഹെഡ്ജ് ഇക്വിറ്റി സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലക്‌സ് കെ ബാബു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ശരിയായ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെയാണ് പരിണാമപ്പെടുന്നത് എന്ന വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനും 1960ന്റെ…

ഇന്ത്യയുടെ ആത്മീയതയോട് ആകര്‍ഷണീയത തോന്നിയിരുന്നതായി ഇക്കിഗായുടെ രചിതാവ് ഫാന്‍സെസ്‌ക് മിറാലെസ്

കൊച്ചി: ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴുമൊരു ആകര്‍ഷണീയത തോന്നിയിരുന്നതായി ‘ഇക്കിഗായ്’ സഹ- എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ലെ നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.   ഈ സംവാദത്തില്‍ ഇക്കിഗായ് എന്ന പുസ്തകം എഴുതിയതിനെക്കുറിച്ചും ഇന്ത്യയുടെ ആത്മീയതയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും എഴുത്തുകാരന്‍ പങ്കുവെച്ചു. ഇന്ത്യയിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ചിന്താഗതി തന്നെ…

ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

കൊച്ചി: ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. ‘എന്നില്‍ നിന്ന് ഡാറ്റ മോഷ്ടിക്കുന്ന ഒരു വെബ്‌സൈറ്റ് ബ്രൗസ് ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് എന്റെ സ്വാതന്ത്ര്യം.’ ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ല്‍ പങ്കെടുത്ത് ‘ഡിജിറ്റല്‍ സൊസൈറ്റിയിലെ സോഫ്റ്റ്വെയറും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവരും തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പോരാടണം. സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ഉപയോഗം പോരാട്ടത്തിനുള്ള ഉപാധിയാണ്.’…

”മനുഷ്യന്റെ ബുദ്ധിയില്ലാതെ എഐക്ക് പ്രവർത്തിക്കാൻ കഴിയില്ല”: അഭിമന്യു സക്സേന

എഐക്ക് ബുദ്ധിയില്ല, മനുഷ്യന്റെ ബുദ്ധിയില്ലാതെ അതിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഇന്റർവ്യൂ ബിറ്റ് ആൻഡ് സ്കെയ്ലർ കോ- ഫൗണ്ടർ അഭിമന്യു സക്സേന പറഞ്ഞു. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇവിടെ മെഷീന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് മനുഷ്യൻ കൊടുക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ യന്ത്രവൽക്കരണം വന്നു എന്ന കാരണം കൊണ്ട് ആരുടെയെങ്കിലും ജോലി…