TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 37

കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍

കൊച്ചി: കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളില്‍ പലരും കടക്കെണിയില്‍ അകപ്പെടുകയാണെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നാട്ടില്‍ മികച്ച ശമ്പളം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ വിത്ത് പാകുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചെറുപ്പക്കാരെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടി കടമെടുക്കുന്ന പണം സംരംഭങ്ങള്‍ക്കു വേണ്ടി ചെലവഴിക്കട്ടെ.’ ചാണ്ടി ഉമ്മന്‍…

പാട്ടിനോടുള്ള ഇഷ്ടവും ജനങ്ങളുടെ സ്വീകാര്യതയും

കൊച്ചി : ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്ന രീതിയാണ് ഓരോ പാട്ടിന്റെയും തരം നിർണയിക്കുന്നതെന്നും, പാട്ടനുസരിച്ച് അത് വിത്യാസപ്പെടുമെന്നും തകര ബാൻഡ് താരം ജെയിംസ് തകര. ആദ്യം ചെയ്ത് പാട്ട് ജന ശ്രദ്ധ നേടിയതോടെയാണ് പാട്ടുണ്ടാക്കുന്നതിൽ ശ്രദ്ധ ചെലുത്താൻ കാരണമെന്നും അടുത്ത പാട്ട് എപ്പോൾ എന്ന ചോദ്യം പാട്ടുകളുണ്ടാക്കാൻ പ്രചോദനമായെന്നും, ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ തകര ബാൻഡ് ജനശ്രദ്ധ നേടില്ലായിരുനെന്നും അദ്ദേഹം പറഞ്ഞു. പാട്ടുകാരനും കമ്പോസറുമായ ജോബ് കുര്യനും ചർച്ചയിൽ പങ്കെടുത്തു.…

കുളിമുറിയിലെ എഴുത്ത് മാധ്യമ പ്രവർത്തനമല്ല; സമയക്കുറവ് ആധികാരികത നഷ്ടപ്പെടുത്തുന്നു

കൊച്ചി: കുളിമുറിയിലെ എഴുത്ത് മാധ്യമ പ്രവർത്തനമായി കരുതാനാകില്ലെന്ന് അഡ്വ സെബാസ്റ്റ്യൻ പോൾ. ട്രെയിനുകളിലെ കുളിമുറികളിൽ ഫോൺ നമ്പറുകളും മറ്റ് എഴുത്തുകളും ഉണ്ടാകും. അത് വെറും കുളിമുറി ഗ്രാഫിറ്റി മാത്രമാണ്. ഡിജിറ്റൽ കുളിമുറിയിലെ എഴുത്തായി ഓൺലൈൻ മാധ്യമ പ്രവർത്തനം അധഃപതിക്കരുതെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് ‘നവ മാധ്യമങ്ങളും സമൂഹവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് എഡിറ്റർമാരില്ലാത്ത സാഹചര്യം ഉണ്ട്.…