മലയാള സിനിമയില്‍ വിവാഹിതരായ നടിമാരെ അമ്മവേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത മാറി: പൂജ മോഹന്‍രാജ്
കൊച്ചി: വിവാഹിതരായ നടിമാര്‍ക്ക് അമ്മ വേഷങ്ങള്‍ മാത്രം നല്‍കുന്ന വാര്‍പ്പ് മാതൃകകളെ തുടച്ചുമാറ്റുവാന്‍ മലയാള സിനിമാരംഗത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നടി പൂജ മോഹന്‍രാജ്. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ മലയാള സിനിമയിലെ വാര്‍പ്പ് മാതൃകകള്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. താരങ്ങളുടെ വ്യക്തിജീവിതം വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നൊരു കാലത്താണ് താന്‍ ജനിച്ചു വളര്‍ന്നത്. മുന്‍പ് വിവാഹത്തോടെ അഭിനയം നിര്‍ത്തുന്നവരായിരുന്നു നടിമാര്‍. വിവാഹിതരാണെങ്കില്‍ അമ്മ വേഷം ചെയ്യുന്നവരാകും…
