സ്വയം തിരിച്ചറിയാന്‍ എഴുത്ത് തുണയായെന്ന് ആനി വള്ളിക്കാപ്പന്‍; പ്രിയം നര്‍മ്മകഥകള്‍ക്കെന്ന് തുളു റോസ്
കൊച്ചി: എഴുതി തുടങ്ങിയതോടെ സ്വയം ഉള്ളിലേക്ക് യാത്ര ചെയ്യുവാന്‍ സാധിച്ചെന്ന് ആനി വള്ളിക്കാപ്പന്‍. മാനസികാരോഗ്യത്തിനുള്ള നല്ല മരുന്നായാണ് താന്‍ എഴുത്തിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യുച്ചറിന്റെ അവസാന ദിവസം ‘സാംസ്‌കാരിക വഴിത്തിരിവ്-പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഘര്‍ഷവും സമന്വയവും ‘ എന്ന വിഷയത്തെ ആസ്പദമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.കാവല്‍ക്കാരി, നീര്‍ദിന്റെ പുസ്തകങ്ങള്‍ തുടങ്ങിയ കൃതികളുടെ രചിതാവാണ് ആനി വള്ളിക്കാപ്പന്‍. മുത്തച്ഛന്റെ പുസ്തകാലയത്തിന്റെ കാവല്‍ക്കാരിയായാണ് ആനി…
