കാലത്തിനനുസരിച്ച് മാറണമെന്ന് അഖില്‍ മാരാര്‍
കൊച്ചി: ആധുനിക കാലത്ത് അതിജീവിക്കണമെങ്കില്‍ സാഹചര്യത്തിനനുസരിച്ച് സ്വയം മാറാന്‍ തയ്യാറാകണമെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്രസോ ഗ്ലോബല്‍ സ്ഥാപകനായ അഫ്താബ് ഷൗക്കത്ത് പിവി ആണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു അതിഥി. ഭാവിയുടെ സാധ്യത മനസിലാക്കി അതിനൊപ്പം സഞ്ചരിച്ചത് കൊണ്ടാണ് തനിക്ക് ജീവിതവിജയം ഉണ്ടായതെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ”ടിക്…
