തീര സംരക്ഷണത്തിന് കടൽഭിത്തികൾ ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ദ്ധർ
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പുയരുന്നതും കേരളത്തിന്റെ തീരപ്രദേശങ്ങളെ അതീവ ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും കടൽഭിത്തികൾ കൊണ്ടുമാത്രം ഇതിനെ പ്രതിരോധിക്കാനാവില്ലെന്നും സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സമ്മിറ്റിന്റെ മൂന്നാം ദിനത്തിൽ ‘തീരദേശ സംരക്ഷണം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് തീരശോഷണം തടയുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നത്. തീരപ്രദേശങ്ങളിൽ ഏകദേശം 47 ശതമാനവും തീരശോഷണ ഭീഷണിയിലാണെന്ന് ചർച്ചയിൽ പങ്കെടുത്ത ദേശീയതീരദേശഗവേഷണകേന്ദ്രംഡയറക്ടർ ഡോ. എം.വി. രമണമൂർത്തി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മറ്റ്…
