നൈപുണ്യ വികസനത്തിലൂടെ സുസ്ഥിര ഇന്ത്യ: സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദഗ്ധര്‍
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും കൈവരിക്കാന്‍ നൈപുണ്യത്തിലൂന്നിയ പഠനവും പ്രായോഗിക പരിശീലനവും അത്യന്താപേക്ഷിതമാണെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ വിലയിരുത്തി. ‘ഫ്യൂച്ചര്‍ റെഡി ഇന്ത്യ: ലേണിംഗ് പാത്ത്വേയ്സ് ഫോര്‍ എ സസ്‌റ്റൈനബിള്‍ പ്ലാനറ്റ്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കെഎംആര്‍എല്‍ ജനറല്‍ മാനേജര്‍ സുമി നടരാജന്‍, ജിയോജിത് കുസാറ്റ് സെന്റര്‍ ഓഫ് സസ്റ്റെയിനബിലിറ്റി സ്റ്റഡീസ് സിഇഒ ജോസഫ് മാര്‍ട്ടിന്‍, കേരള കാര്‍ഷിക സര്‍വകലാശാല…
