Uncategorized

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ശുപാർശ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു

കൊച്ചി: കേരളത്തിലെ ജലാശയങ്ങളിലെ കുളവാഴ പ്രതിസന്ധി നേരിടുന്നതിനായി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ തയ്യാറാക്കിയ സമഗ്രമായ ശുപാർശകൾ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾക്ക് കൈമാറി. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ൽ വെച്ച്  സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർക്കാണ് ശുപാർശകൾ സമർപ്പിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രികയിൽ  ഇവ ഉൾപ്പെടുത്തണമെന്നും…

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ: മന്ത്രി പി.രാജീവ്

കൊച്ചി: കേരളത്തിന്റെ ഏറ്റവും വലിയ ശക്തി അറിവും നൈപുണ്യമുള്ളതുമായ യുവതലമുറയാണ് വ്യവസായ മന്ത്രി പി.രാജീവ്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കരുത്താണ് ആഗോള നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. സംസ്ഥാനം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ സർക്കാർ ഒപ്പമുണ്ട്.   കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വമ്പൻ പദ്ധതികൾ സംസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു.  ഇന്ത്യയിൽ…