Uncategorized

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പാനല്‍ ചര്‍ച്ച

കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ശക്തമായ പ്രോത്സാഹനമായി ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍  സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നടന്ന പാനല്‍ ചര്‍ച്ച. ഇന്‍വെസ്റ്റിങ്ങ് ഇന്‍ ഇന്ത്യാസ് ഫ്യൂച്ചര്‍;  ക്യാപ്പിറ്റല്‍, ഇന്നോവേഷന്‍ & സ്‌കെയില്‍ എന്ന പേരില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വെഞ്ചര്‍ ക്യാപിറ്റലിസ്റ്റും സംരംഭകനുമായ വിനീത് ബന്‍സാലി, ഇന്‍വെസ്റ്റര്‍-ഓപ്പറേറ്റര്‍ അതുല്യ ഭട്ട് എന്നിവര്‍ പങ്കെടുത്തു. യുവാക്കളെ കേന്ദ്രീകരിച്ച് സംരംഭകത്വം, ഫണ്ടിംഗ്, തയ്യാറെടുപ്പുകള്‍ എന്നീ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടന്നു.  …

അതിജീവനത്തിന്റെ പെണ്‍കരുത്ത്: ഫ്യൂച്ചര്‍ കേരള സമ്മിറ്റില്‍ ‘നായിക- പെണ്‍പെരുമയുടെ കഥകള്‍’ പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി

കൊച്ചി: പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം വീണ്ടെടുത്ത സ്ത്രീകളുടെ ജീവിതകഥകള്‍ പങ്കുവെച്ച് ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026’. സമ്മിറ്റിന്റെ രണ്ടാം ദിനമായ ഇന്ന് ‘നായിക – പെണ്‍പെരുമയുടെ കഥകള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച സ്ത്രീജീവിതത്തിലെ പരിവര്‍ത്തനങ്ങളെയും വെല്ലുവിളികളെയും ആഴത്തില്‍ വിശകലനം ചെയ്തു. ഡോ. ബിന്‍സി ബേബി മോഡറേറ്ററായ ചര്‍ച്ചയില്‍ പ്രശസ്ത റൈഡര്‍ ഷൈനി, സംരംഭക നസീറ അഹമ്മദ്, ഡോ. ശ്രീലക്ഷ്മി എന്‍. നായര്‍…