Uncategorized

ചമയങ്ങളില്ലാത്ത സത്യസന്ധമായ എഴുത്ത് സ്വീകരിക്കപ്പെടും: ബാബു എബ്രഹാം

കൊച്ചി: ഓർമകൾ എഴുതുമ്പോൾ അലങ്കാരങ്ങളും ചമയങ്ങളും ഒഴിവാക്കി സത്യസന്ധമായി വായനക്കാരിലേക്ക് എത്തിച്ചാൽ സ്വീകരിക്കപ്പെടുമെന്ന് കമ്പിളികണ്ടത്തിലെ കൽഭരണികൾ പുസ്തക രചയിതാവ് ബാബു എബ്രഹാം. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ “കമ്പിളികണ്ടത്തിലെ കൽഭരണികൾ” പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.    നമ്മൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം. വിജയിക്കുക എന്നുപറഞ്ഞാൽ മറ്റുള്ളവരാൽ മറക്കപ്പെടാത്തവനാകുകയാണെന്നാണ് തന്റെ വിശ്വാസം. കമ്പിളികണ്ടത്തിലെ കൽഭരണികൾ ഒരു നന്ദിയുടെ പുസ്തകമാണ്. 80-കളിലും…

ഭാവിയെ നിര്‍ണ്ണയിക്കുന്നത് ഗവണ്‍മെന്റ്, വിദ്യാഭ്യാസം, വ്യവസായം, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളുടെ പരസ്പര സഹകരണം: എസ് സുഹാസ് ഐഎഎസ്

കൊച്ചി: ഇനിമുതല്‍ ഭാവിയെ നിര്‍ണ്ണയിക്കുന്നത് ഒറ്റപ്പെട്ട ചിന്താഗതികളല്ലെന്നും ഗവണ്‍മെന്റ്, വിദ്യാഭ്യാസം, വ്യവസായം, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളുടെ പരസ്പര സഹകരണമായിരിക്കുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  മാനേജിങ്ങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ ‘എ വിഷന്‍ നെവര്‍ സ്റ്റോപ്പ്‌സ് ഇവോള്‍വിംഗ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് വെറുമൊരു സാങ്കേതിക മാറ്റത്തിനല്ല, മറിച്ച്…