ദുരന്തങ്ങളെ അതിജീവനത്തിന്റെയും വികസനത്തിന്റെയും അവസരങ്ങളാക്കി മാറ്റണം: മുരളി തുമ്മാരുകുടി
കൊച്ചി: ദുരന്തങ്ങളെ കേവലം തകർച്ചകളായല്ല, മറിച്ച് ഒരു ജനതയുടെയും രാജ്യത്തിന്റെയും പുനർനിർമ്മാണത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി. ജെയിൻ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിജീവനം എന്നത് വ്യക്തികളോ സമൂഹമോ തനിയെ ആർജ്ജിക്കുന്ന ഒന്നല്ല, മറിച്ച് ബോധപൂർവ്വം കെട്ടിപ്പടുക്കേണ്ടതാണെന്ന്…
