കേരളത്തിന് ഭാവിയുടെ നാടായി മാറാൻ കഴിയും; വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണം
കൊച്ചി: മാനവവികസന സൂചികകളിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിന് സാങ്കേതിക മേഖലയിൽ ഒന്നാമതെത്താൻ തടസ്സങ്ങളൊന്നുമില്ലെന്ന് സാങ്കേതിക വിദഗ്ധർ. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘കേരളം നയിക്കുന്നു, ലോകം പിന്തുടരുന്നു: എല്ലാവർക്കും സാങ്കേതികവിദ്യ’ എന്ന പാനൽ ചർച്ചയിലാണ് വിവിധ സ്ഥാപനങ്ങളുടെ സിഇഒമാർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയാൽ മാത്രമേ സാങ്കേതിക മേഖലയിൽ കേരളം ഒന്നാമതെത്തൂ. നെതർലൻഡ് മാതൃകയാണ് കേരളം പിന്തുടരേണ്ടത്.” ടെക്…
