ഗാന്ധിയെ കൊന്നത് ഹിന്ദുത്വ തീവ്രവാദികള്‍; പറയാന്‍ മടിക്കുന്നത് എന്തിനെന്ന് വിനോദ് കൃഷ്ണ
കൊച്ചി: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന് പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ വിനോദ് കൃഷ്ണ. രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് തീവ്രവാദികളാണെന്നും ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് സിഖ് തീവ്രവാദികളാണെന്നും പറയാറുണ്ട്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആരാണെന്ന് പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്?- വിനോദ് കൃഷ്ണ ചോദിച്ചു. ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘പോസ്റ്റ് ട്രൂത്തും ഗാന്ധീയന്‍ ദര്‍ശനവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
