മലിനീകരണം ഒഴിവാക്കി പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കണം: വേണു രാജമണി
കൊച്ചി: മലിനീകരണം കുറച്ചുകൊണ്ട് പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കേണ്ടത് അനിവാര്യമാണെന്ന് മുന്‍ നയതന്ത്രജ്ഞനും പ്രണബ് മുഖര്‍ജിയുടെ മുന്‍ പ്രസ് സെക്രട്ടറിയുമായ പ്രഫ. വേണു രാജാമണി. കൊച്ചിയിലെ ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ സുസ്ഥിര ജീവിതരീതി ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയര്‍ അഭിമുഖീകരിച്ച പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രതിവാദിച്ച അദ്ദേഹം വെള്ളത്താല്‍ ചുറ്റി ജീവിക്കുന്നവര്‍ വെള്ളത്തെ അറിയണമെന്നും ചുരുങ്ങിയത് നീന്താന്‍ എങ്കിലും പഠിക്കണമെന്നും പറഞ്ഞു. കേരളത്തിന്റെ ഭാവിയെക്കുറിച്ച്…
