Uncategorized

കൊച്ചിയുടെ സാധ്യതകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറിന്തില്‍

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ജനുവരി 25 ന് ആരംഭിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് മുന്നോടിയായി സംഘടിപ്പിച്ച സിഇഒ ലഞ്ചിയോണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പാഠ്യ പദ്ധതിയും വ്യവസായ ആവശ്യകതയും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച ലഞ്ചിയോണില്‍ നിരവധി ഐടി കമ്പനികളിലെ വിദദ്ധര്‍…

അറിവിന്റെ കാര്‍ണിവല്‍ ആഘോഷമാക്കാന്‍ അര്‍മാന്‍ മാലിക് കൊച്ചിയില്‍; ഏഴ് സംഗീത രാവുകളൊരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കൊച്ചി: നഗരം ഇനി സാക്ഷ്യം വഹിക്കുക സംഗീത സാന്ദ്രമായ ആഘോഷരാവുകള്‍ക്ക്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റി ഓഫ് ഫ്യൂച്ചര്‍ ആഘോഷമാക്കിമാറ്റുവാന്‍ കൊച്ചിയില്‍ എത്തുന്നത് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ത്രസിപ്പിക്കുന്ന സംഗീതമഴ പെയ്ക്കുവാന്‍ വിവിധ മ്യൂസിക് ബാന്‍ഡുകളും എത്തും. ഇന്‍ഡി ഫോക്, പോപ് ബാന്‍ഡുകളും ഇലക്ടോണിക് സംഗീതകാരന്‍മാരും വൈവിധ്യമാര്‍ന്ന സംഗീത വിരുന്നാകും വരുനാളുകളില്‍ മെട്രോ നഗരത്തിനായി ഒരുക്കുക. ജനുവരി 26 മുതല്‍ ഫെബ്രുവരി ഒന്ന്…

സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025; യുവാക്കളെ ആവേശത്തിലാഴ്ത്തി ‘ഡാൻസ് കൊച്ചി

കൊച്ചി: മലയാളം ഫ്രീ സ്റ്റൈൽ റാപ്പിനൊത്ത് താളം ചവിട്ടി യുവാക്കൾ. റാപ്പർമാരുടെ കൂട്ടായ്മയായ പള്ളിക്കൂടം ബാൻഡ്, റാപ്പർ എം സി മാലാഖ, റാപ്പർ കൊളാപ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യ കാണികൾക്ക് പുത്തൻ അനുഭവമായി. പനമ്പിള്ളി സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഡാൻസ് കൊച്ചി പരിപാടിയിൽ നൂറ് കണക്കിന് യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ജയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025ന് മുന്നോടിയായാണ് ‘ഡാൻസ് കൊച്ചി’ സംഘടിപ്പിച്ചത്. ഒരാഴ്ച…