Uncategorized

AI വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം; ഭാവിയെ നിര്‍ണ്ണയിക്കുക മാനുഷിക നൈപുണ്യങ്ങള്‍: മാര്‍സല്‍ ബാന്ധോ

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഭാവിയിലെ ഒരു സങ്കല്‍പമല്ല, മറിച്ച് വിദ്യാഭ്യാസത്തെയും കരിയറിനെയും ഇതിനകം തന്നെ മാറ്റിമറിച്ച യാഥാര്‍ത്ഥ്യമാണെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ മാര്‍സല്‍ ബാന്ധോ. കൊച്ചി ജെയിന്‍ സര്‍വകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’, AI കാലഘട്ടത്തിലെ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   പഠിച്ച കാര്യങ്ങള്‍ കൊണ്ട് ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുകയെന്ന പഴയ രീതി ഇനി പ്രായോഗികമല്ലെന്നും നിരന്തരമായ പഠനവും നവീകരണവും അനിവാര്യമാണെന്നും അദ്ദേഹം…

ഭരണസംവിധാനം ഇപ്പോഴും രാജഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും ഹാങ്ങോവറില്‍: പ്രശാന്ത് നായര്‍ ഐഎഎസ്

കൊച്ചി: കേരളത്തിലെ ഭരണസംവിധാനം ഇന്നും രാജഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും സ്വാധീനത്തില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് മുന്‍ കോഴിക്കോട് ജില്ലാ കളക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പ്രശാന്ത് നായര്‍. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ലെ ‘ഔട്ട് ഓഫ് ദ സിസ്റ്റം’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ണടച്ച് നടപ്പാക്കുന്ന രീതിയാണ് ഇപ്പോഴത്തെ ഭരണസംവിധാനത്തിന്റേത്. ഭരണകൂടം ജനക്ഷേമത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും, മുകളില്‍ നിന്ന് പറയുന്നത് ശരിയാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…

കാഴ്ചപ്പാടുകൾ മാറ്റാം, മനുഷ്യരെ കാണാം – പ്രതിസന്ധികളെ വെല്ലുവിളിച്ച് ഒഴുക്കിനെതിരെ നീന്തിയവർ

പ്രതിസന്ധികളെയും സാമൂഹിക വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറുന്നവരുടെ അനുഭവങ്ങൾ ‘സമിറ്റ് ഓഫ് ഫ്യൂച്ചർ’ വേദിക്ക് പുത്തൻ ഊർജ്ജമായി. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ‘വേറിട്ട വഴികൾ – ഒഴുക്കിനെതിരെ നീന്തിക്കയറാം’ എന്ന വിഷയത്തിൽ ശ്രുതി സിതാര, ജിൻസി ബോബു, നീതു പോൾസൺ എന്നിവർ സംസാരിച്ചു.   മിസ് ട്രാൻസ് ഗ്ലോബൽ ജേതാവായ ശ്രുതി സിതാര തന്റെ സ്വത്വം തുറന്നുപറഞ്ഞപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ചു. തന്റെ കാര്യത്തിൽ കുടുംബവും സുഹൃത്തുക്കളും പൂർണ്ണ പിന്തുണയുമായി ഒപ്പം…