സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ഡാറ്റയുടെ ഭാവി തുറന്ന് അനന്ത് ശ്രീവാസ്തവ

Anandh_sreevasthava_1

കൊച്ചി: ഡാറ്റ എന്നത് കേവലം അക്കങ്ങളോ സംഭരണമോ മാത്രമല്ല, മറിച്ച് വ്യക്തമായ ലക്ഷ്യബോധമുള്ള ഒന്നായി മാറിയിരിക്കുകയാണെന്ന് മോംഗോ ഡിബി (MongoDB) സീനിയര്‍ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വ. അനന്ത് ശ്രീവാസ്തവ. ജെയിന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’ ‘ഡാറ്റയുടെ ഭാവി’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സാങ്കേതികവിദ്യയുമായുള്ള മനുഷ്യന്റെ ഇടപെടലുകളില്‍ വന്ന വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മുന്‍പ് ഓരോ കാര്യവും ‘എങ്ങനെ ചെയ്യണം’ എന്ന് മെഷീനുകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമായിരുന്നു. എന്നാല്‍ ഇന്ന് ‘എന്ത് ചെയ്യണം’ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതിയാകും; അത് പൂര്‍ത്തിയാക്കാനുള്ള വഴികള്‍ ആധുനിക സംവിധാനങ്ങള്‍ സ്വയം കണ്ടെത്തും.

 

ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഈ മാറ്റത്തിന് വലിയ കരുത്ത് പകരുന്നു. വന്‍തോതിലുള്ള ഡാറ്റയില്‍ നിന്ന് പഠിച്ചെടുക്കുന്നതിലൂടെ ഭാഷയുടെ പശ്ചാത്തലവും അര്‍ത്ഥവും മനസ്സിലാക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. അടിസ്ഥാന ഡാറ്റാ സ്റ്റോറേജില്‍ നിന്ന് സ്വയം പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് സിസ്റ്റങ്ങളിലേക്കുള്ള വളര്‍ച്ചയില്‍ ഡാറ്റയാണ് നവീകരണത്തിന്റെ കേന്ദ്രശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For More Details  7034044141