ഭാവിയെ നിര്‍ണ്ണയിക്കുന്നത് ഗവണ്‍മെന്റ്, വിദ്യാഭ്യാസം, വ്യവസായം, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളുടെ പരസ്പര സഹകരണം: എസ് സുഹാസ് ഐഎഎസ്

future_shaped_collaboration_Suhas_IAS

കൊച്ചി: ഇനിമുതല്‍ ഭാവിയെ നിര്‍ണ്ണയിക്കുന്നത് ഒറ്റപ്പെട്ട ചിന്താഗതികളല്ലെന്നും ഗവണ്‍മെന്റ്, വിദ്യാഭ്യാസം, വ്യവസായം, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളുടെ പരസ്പര സഹകരണമായിരിക്കുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  മാനേജിങ്ങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ ‘എ വിഷന്‍ നെവര്‍ സ്റ്റോപ്പ്‌സ് ഇവോള്‍വിംഗ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് വെറുമൊരു സാങ്കേതിക മാറ്റത്തിനല്ല, മറിച്ച് വ്യവസ്ഥാപിതമായ  പരിവര്‍ത്തനത്തിനാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ ഡ്രിവണ്‍ ഡിസിഷന്‍ മേക്കിങ്ങ്, ഓട്ടോമേഷന്‍ എന്നിവ പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യകളല്ല മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തെയും ഭരണസംവിധാനങ്ങളെയും നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായി മാറിക്കഴിഞ്ഞു. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുക്കുന്ന സമൂഹങ്ങള്‍ക്കായിരിക്കും വരുംകാലത്ത് മുന്‍തൂക്കം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

For More Details  7034044141