കൊച്ചിയുടെ ഭാവി സംബന്ധിച്ച ചർച്ചകളിൽ പാരിസ്ഥിതിക പ്രശനങ്ങൾ കൂടി വിഷയമാകണം: ഹൈബി ഈഡൻ

hibi_eden_1

ലോകത്തിനു മുന്നിൽ ഒരു പുത്തൻ ബ്രാൻഡ് ആയി ഉയരുമ്പോഴും വായു മലിനീകരണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കൊച്ചിയുടെ ഭാവി സംബന്ധിച്ച ചർച്ചകളിൽ വിഷയമാകണമെന്ന്  ഹൈബി ഈഡൻ എം പി പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ഒരു കൊച്ചി കഥ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ പല മാറ്റങ്ങൾ ഉണ്ടായി എന്നാൽ കൊച്ചി നേരിടുന്ന വായു മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നവെന്നും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായപ്പോഴാണ് അത് ജനശ്രദ്ധയിലേക്കുയർന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

ഏറണാകുളം എന്നതിന് പകരം കൊച്ചി എന്ന പേര് ഇപ്പോൾ കൂടുതൽ പ്രചാരം നേടുകയാണ്. അത് ലോകം മുഴുവൻ ഒരു ബ്രാൻഡായി മാറുകയാണ്. അതിനു പിന്നിൽ പരമ്പരാഗതമായ പ്രത്യേകതകൾ കൂടി ഉണ്ട്. ലോകം ആദ്യമായി ഈ പ്രദേശത്തെ അറിഞ്ഞത് കൊച്ചിയെന്ന പേരിലായിരുന്നു. ഈ പേര് ഒരു ബ്രാൻഡ് ആയി ഉയർത്താൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊളിറ്റിക്സിൽ ഒരു വിരമിക്കൽ പ്രായം വേണമെന്നാണ് തൻറെ അഭിപ്രായമെന്നും പുതിയ ആളുകൾക്ക് അവസരങ്ങൾ ഒരുക്കാൻ നിലവിലെ നേതൃത്വത്തിന് സാധിക്കണമെന്നും ഹൈബി കുട്ടിചേർത്തു. പുതിയ തലമുറ വേഷത്തിൽ സ്വീകരിക്കുന്ന മാറ്റം പലപ്പോഴും കംഫർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്നും എന്നാൽ കാലങ്ങളായുള്ള വൈറ്റ് ആൻഡ് വൈറ്റ് കൺസെപ്റ്റ്  ജനങ്ങൾ പലപ്പോഴും നേതാക്കളിലേക്ക് അടുക്കാൻ തടസമാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യകാലത്ത് വസ്ത്രധാരണത്തിനും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും നിരവധി വിമർശനങ്ങൾ കേട്ട ആളാണ് താൻ എന്നാൽ പിന്നീട് പലരും പുതിയ രീതികൾ സ്വീകരിക്കാൻ തയ്യാറായി. ആളുകളിലേക്ക് കൂടുതൽ അടുക്കാൻ അവർ കൂടുതൽ പരിചിതമായ വേഷങ്ങൾ സ്വീകരിക്കുന്നത് സഹായകമാകുന്നുണ്ട്. ഭാഷാ പരിമിതി പാർലമെൻറ് പ്രവർത്തനത്തിന് തടസ്സമല്ലെന്ന് പറഞ്ഞ അദ്ദേഹം ഏതു ഭാഷയിലും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അവസരം പാർലമെൻറിൽ ഉണ്ടെന്നും എന്നാൽ നമ്മൾ പറയുന്ന കാര്യം കൃത്യമായ ലക്ഷ്യത്തിലെത്താൻ അനുയോജ്യമായ ഭാഷ സ്വീകരിക്കുന്നത് ഉചിതമാണെന്നും  വ്യക്തമാക്കി.

For More Details  7034044141