കൊച്ചിയിൽ ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026’-ൽ ‘ടെക്നോളജി, ട്രസ്റ്റ്, ട്രാൻസ്ഫോർമേഷൻ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. അഗ്രി-ടെക് സ്റ്റാർട്ടപ്പായ ‘ഫ്യൂസലേജ് ഇന്നോവേഷൻസി’ന്റെ (Fuselage Innovations) എം.ഡിമാരായ ദേവിക ചന്ദ്രശേഖരനും സഹോദരൻ ദേവൻ ചന്ദ്രശേഖരനും സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ദേശീയ പുരസ്കാര ജേതാക്കളാണ്.
ഏറോനോട്ടിക്കൽ എഞ്ചിനീയറായ അനിയൻ തന്റെ പ്രോജക്ടിന്റെ ഭാഗമായി തുടങ്ങിയ ഡ്രോൺ നിർമാണം, ഇന്ന് ഇന്ത്യയിലെ മുൻനിര ഡ്രോൺ കമ്പനികളിലൊന്നായി വളർന്നതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. “ഡ്രോൺ തലയിൽ വീഴുമോ” എന്ന ആളുകളുടെ പേടിയും, നിക്ഷേപം നടത്താൻ ആരും തയ്യാറാകാതിരുന്ന സാഹചര്യവും തുടങ്ങി പിന്മാറാൻ കാരണങ്ങൾ ഏറെയുണ്ടായിട്ടും ഇരുവരും ലക്ഷ്യത്തിൽ ഉറച്ചുനിന്നു.
കർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഡ്രോൺ സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തിയ ഈ സ്റ്റാർട്ടപ്പ് ഇന്ന് കാർഷിക മേഖലയ്ക്ക് വലിയൊരു ആശ്വാസമാണ്. ഇതിനു പുറമെ ഡിഫൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലേക്കും കമ്പനി സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
സ്കൂൾ-കോളേജ് കാലഘട്ടത്തിൽ കൃത്യമായൊരു ദിശാബോധം ലഭിച്ചിരുന്നെങ്കിൽ ജീവിതത്തിൽ ഇതിലും മികച്ച നേട്ടങ്ങൾ കൈവരിക്കാമായിരുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും, സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ദേവിക പറഞ്ഞു.
For More Details 7034044141
