കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ: മന്ത്രി പി.രാജീവ്

p_rajeev_1

കൊച്ചി: കേരളത്തിന്റെ ഏറ്റവും വലിയ ശക്തി അറിവും നൈപുണ്യമുള്ളതുമായ യുവതലമുറയാണ് വ്യവസായ മന്ത്രി പി.രാജീവ്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കരുത്താണ് ആഗോള നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. സംസ്ഥാനം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ സർക്കാർ ഒപ്പമുണ്ട്.

 

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വമ്പൻ പദ്ധതികൾ സംസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു.  ഇന്ത്യയിൽ ആദ്യമായി ഇ.എസ്.ജി  പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്തപ്പോൾ യൂറോപ്യൻ കമ്പനികൾ കേരളത്തെ അതീവ താല്പര്യത്തോടെയായിരുന്നു നോക്കിയിരുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും അടുത്ത ഘട്ടത്തിൽ കോഴിക്കോട്ടും ആഗോള നിലവാരത്തിലുള്ള ജി.സി.സി സിറ്റികൾ സ്ഥാപിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഇതിനോടകം ഒപ്പുവെച്ചതായും ഇതിന്റെ പ്രതിനിധികൾ അടുത്ത ആഴ്ച കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എ.ഐ, ബ്ലോക്ക് ചെയിൻ, മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലാണ് കേരളം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റാഫേൽ കരാറിൽ 345 കോടിയുടെ ഓർഡർ ലഭിച്ച എസ്.എഫ്.ഒ ടെക്നോളജി പോലുള്ള കമ്പനികൾ കേരളത്തിന്റെ കരുത്താണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊരട്ടിയിലെ മോളിക്യൂൾ ബയോടെക് 100 കോടി വിറ്റുവരവിലേക്ക് വളർന്നതും തിരുവനന്തപുരത്തെ ജെൻറോബോട്ടിക്സ് 300 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി മാറിയതും കേരളത്തിലെ യുവസംരംഭകരുടെ

For More Details  7034044141